Thursday, April 25, 2024 7:33 pm

ഓക്സിമീറ്റർ കരിഞ്ചന്തയിൽ സുലഭം ; വില ഒറ്റയടിക്ക് 3500 രൂപയിലേക്കെത്തി : പകല്‍കൊള്ളയുമായി മെഡിക്കല്‍ ഷോപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊവിഡ് രോഗികൾ ഉപയോഗിക്കുന്ന പൾസി ഓക്സിമീറ്റർ കരിഞ്ചന്തയിൽ സുലഭം. ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ വില 900 രൂപയിൽ നിന്ന് ഒറ്റയടിക്കാണ്  3500 രൂപയിലേക്കെത്തിയത്. കൊവിഡ് ബാധിതരായി ചികിത്സയിലുളള നിരവധി പേർ പൾസ് ഓക്സി മീറ്ററില്ലാതെ വലയുമ്പോഴാണ് സർക്കാർ നിർദേശം കാറ്റിൽപ്പറത്തി മെഡിക്കൽ ഷോപ്പുകള്‍ പകൽകൊളള നടത്തുന്നത്.

കോട്ടയത്ത് ഓക്സിമീറ്ററിന് ചിലയിടങ്ങളില്‍ രണ്ടായിരവും മറ്റുചിലയിടത്ത് 2500 വരെ ഈടാക്കുന്നുണ്ട്. വില ഇത്ര ഉയർന്ന് നിൽക്കാനുളള കാരണം ചോദിച്ചാൽ ഓക്സിമീറ്റർ കിട്ടാനില്ലായെന്നാണ് മറുപടി. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്ന മുന്നറിയിപ്പും. മുഖ്യമന്ത്രിയാണ് പൾസ് ഓക്സിമീറ്ററിന്റെ കരിഞ്ചന്ത തടയുമെന്ന് പ്രഖ്യാപിച്ചത്.

ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിച്ച് 94 ശതമാനത്തിൽ കുറവാണെങ്കിൽ രോഗി അടിയന്തരമായി ഓക്സിജൻ സ്വീകരിക്കണം. 94 ശതമാനത്തിൽ കൂടുതലാണെങ്കിൽ ആരോഗ്യവാനാണ്. അതായത്   ആശുപത്രയിലെത്തി ചികിത്സ അടിയന്തരമായി നടത്തണമോയെന്ന് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് നിർണയിക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി സ്​റ്റേ ചെയ്​തു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...