പള്ളിയ്ക്കത്തോട് : കല്ലാടംപൊയ്ക ഫാമിലി ഹെല്‍ത്ത് സെന്ററിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ സ്വന്തം. ആന്റോ ആന്റണി എംപി യുടെ കൊവിഡ് കെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പള്ളിയ്ക്കത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ ദേവിയും സൗമ്യടീച്ചറും ചേര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആഷിക്കിന് കൈമാറി. ബാബുക്കുട്ടന്‍ പ്ലാത്തറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോജി മാത്യൂ, ജോഷി നായാടിമറ്റം, ബെന്നി ഒഴുകയില്‍, വിപിന്‍ മുണ്ടിയാനി,ജിന്‍സ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കല്ലാടംപൊയ്ക ഫാമിലി ഹെല്‍ത്ത് സെന്ററിന് ആന്റോ ആന്റണി എംപി യുടെ ഫണ്ടില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍
RECENT NEWS
Advertisment