ദില്ലി: ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ സംഭവത്തില്‍ ഒളിവിലായിരുന്ന വ്യവസായി നവ്‌നീത് കല്‍റ അറസ്റ്റില്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കല്‍റ പിടിയിലായത്. നവ്‌നീത് കല്‍റയുടെ മൂന്ന് റെസ്റ്റോറന്റുകളില്‍ നിന്നുമായി 524 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമാണ് പോലീസ് റെയ്ഡില്‍ കണ്ടെത്തിയത്. 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ വന്‍ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ ഇയാള്‍ വിറ്റിരുന്നുവെന്നാണ് ദില്ലി പോലീസ് കണ്ടെത്തിയത്.
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ നവ്‌നീത് കല്‍റ അറസ്റ്റില്‍
RECENT NEWS
Advertisment