പത്തനംതിട്ട : കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മലയാലപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്, ആന്റോ ആന്റണി എം.പിയുടെ സഹായ പദ്ധതിയില്‍പ്പെടുത്തി, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുഖേനെ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ കൈമാറി. വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഷ്മ. കെ.കണ്ണന് കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ പ്ലാവിളയില്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുംപുറം, എലിസബത്ത് അബു, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ്കുമാര്‍ പൊതീപ്പാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി കെ നുറോലിന്‍, എലിസബത്ത് രാജു, ബിന്ദു ജോര്‍ജ്ജ്, സിനിലാല്‍ പൊതീപ്പാട്, രാഹുല്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.