ആറന്മുളയില്‍ അമ്മ പതിമൂന്നുകാരിയെ കാമുകനും സുഹൃത്തിനും വിറ്റ് കാശുവാങ്ങി ; കുട്ടി പീഡനത്തിനിരയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയില്‍ പതിമൂന്നുകാരി മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനും വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരായയത്.

പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍റെ പരാതിയിലാണ് അമ്മയ്ക്കും അമ്മയുടെ കാമുകനും സുഹൃത്തിനുമെതിരെ ആറന്‍മുള പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെയും അമ്മയെയും സര്‍ക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.

ആറന്‍മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന്‍ ബുധനാഴ്ച്ച വൈകുന്നേരം പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായി.

പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ ബിപിന്‍ ലോറി ഡ്രൈവറാണ്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകളുണ്ട്. സര്‍ക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം അറസ്റ്റിലേക്ക് നീങ്ങും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...