മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി ; ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ ക്ലാപ്പനയിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ പിടിയില്‍ ആംബുലന്‍സ് ഡ്രൈവറായ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പോലീസ് പിടികൂടിയത്.

പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡി.വൈ.എഫ്‌.ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു.

സമൂഹമാധ്യമങ്ങളിലും ഡി.വൈ.എഫ്‌.ഐക്കു വേണ്ടി സജീവമാണ്. എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...