ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം ; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ഡല്‍ഹിക്ക് വകയിരുത്തിയ ഓക്സിജന്‍ പുനര്‍നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമായ സമയത്ത് ആശുപത്രികളില്‍ ഓക്സിജന്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ് നഷ്ടമായതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓക്സിജന്‍ വിതരണം സംസ്ഥാന സര്‍ക്കാരിന്റെ ജോലിയാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഓക്സിജന്‍ വിതരണം സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്രത്തിന്റെയും ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഓക്സിജന്‍ വിതരണത്തിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ആശുപത്രി അധികൃതരുടെയും ഓക്സിജന്‍ വിതരണക്കാരുടെയും സംയുക്ത യോഗം വിളിച്ച് ചേര്‍ക്കാന്‍ ഡല്‍ഹി ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. യോഗത്തില്‍ ഓക്സിജന്‍ വിതരണത്തിനുള്ള കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കി നാളെ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...