ഓ​ക്സി​ജ​ന്‍ ലഭിക്കാതെ ആന്ധ്രയില്‍ 11 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​പ്പ​തി : ഓ​ക്സി​ജ​ന്‍ ലഭിക്കാതെ ആന്ധ്രയില്‍ 11 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി മ​രി​ച്ചു. തി​രു​പ്പ​തി​യി​ലു​ള്ള റുയ ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ നിറയ്ക്കാ​ന്‍ വൈ​കി​യ​തു​മൂ​ലം മ​ര്‍​ദ്ദം കു​റ​ഞ്ഞ​താ​ണ് രോ​ഗി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. ഓ​ക്സി​ജ​ന്‍ വി​ത​ര​ണം അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ പു​ന​സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ച്ച​തു​മൂ​ലം കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​യ​താ​യി അ​ധി​കൃ​ത​ര്‍ അറിയിച്ചു.

30 ഡോ​ക്ട​ര്‍​മാ​രെ ഉ​ട​ന്‍ ത​ന്നെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി രോ​ഗി​ക​ള്‍​ക്ക് വേ​ണ്ട ചി​കി​ത്സ ന​ല്‍​കി​യെ​ന്നും അ​ധി​കൃ​ത​ര്‍ പറഞ്ഞു. അ​തേ​സ​മ​യം ഓ​ക്സി​ജ​ന്‍ ദൗ​ര്‍​ല​ഭ്യം ഇ​ല്ലെ​ന്നും വേ​ണ്ട​ത്ര വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. റു​യ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ 700 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 300 കോ​വി​ഡ് രോ​ഗി​ക​ള്‍ വാ​ര്‍​ഡു​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​മോ​ഹ​ന്‍ റെ​ഡ്ഡി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ല ക​ള​ക്ട​റു​മാ​യും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ജ​ഗ​മോ​ഹ​ന്‍ റെ​ഡ്ഡി നി​ര്‍​ദേ​ശി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...