തേഞ്ഞിപ്പലം : പിപിഇ കിറ്റ് ധരിച്ച് ബൈക്കിലെത്തി കോവിഡ് രോഗികൾക്ക് രക്ഷകയായി പഞ്ചായത്തംഗം ഹലീമ സംഷീർ. തേഞ്ഞിപ്പലം പഞ്ചായത്ത് നാലാം വാർഡ് സിപിഎം അംഗമായ ഹലീമയാണ് തന്റെ വാർഡിലെ 23 കോവിഡ് രോഗികളെയും നേരിട്ട് കണ്ട് ഓക്‌സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ അളവ് പരിശോധിക്കുന്നത്.
പലരും കോവിഡ് രോഗികളെ കാണാൻ പോലും വിസമ്മതിക്കുമ്പോഴാണ് ഹലീമയുടെ ധൈര്യപൂർവമുള്ള സേവന സന്നദ്ധത. ഓക്സിജൻ അളവ് കുറവുള്ള രോഗികളെ പരിശോധനയിലൂടെ കണ്ടെത്തി ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ട നടപടികളും ഹലീമ സ്വീകരിക്കുന്നുണ്ട്.