പത്തനംതിട്ട : കോവിഡ് മൂലം ബുദ്ധിമുട്ടുന്ന കാർഷിക വ്യവസായിക മേഖലകളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ട പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കണമെന്നും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് തിരികെ അതാതു രാജ്യങ്ങളിൽ മടങ്ങിയെത്തി തൊഴിൽ തുടരാനുള്ള സാഹചര്യം സർക്കാരുകൾ ഒരുക്കണമെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് അവശ്യപ്പെട്ടു.
ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത മുഴുവൻ ജനങ്ങൾക്കും 10000 – രൂപ പ്രതിമാസം പെൻഷൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ നേതൃസംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് വിക്ടർ.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എല്‍.എ, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ്, സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ്.എം. പുതുശ്ശേരി, പ്രൊഫ.ഡി.കെ. ജോൺ, ജോൺ കെ.മാത്യൂസ്, ഉന്നതാധികാരസമതിഅംഗം കുഞ്ഞു കോശി പോൾ, സംസ്ഥാന ട്രഷറാർ എബ്രഹാം കലമണ്ണിൽ, സംസ്ഥാന അഡ്വൈസർ അഡ്വ. വർഗീസ് മാമ്മൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എൻ. ബാബു വർഗീസ്, ദീപു ഉമ്മൻ, റോയി ചാണ്ടപിള്ള, ജോർജ് മാത്യു, കെ.അർ. രവി, സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗം സാം മാത്യ, വൈ. രാജൻ, ബിനു കുരുവിള, രാജു തിരുവല്ല, ആ നി ജോസഫ് എന്നിവർ പ്രസംഗിച്ചു.