കോഴഞ്ചേരി: പാർശ്വവത്ക്കരിക്കപ്പെട്ടവരെ അടിച്ചമർത്തുന്നത് വികസന വിരോധികളാണെന്നും വൃദ്ധജനങ്ങളും മത്സ്യത്തൊഴിലാളികളും ഭവനരഹിതരുമുൾപ്പെടെയുള്ളവരെ പുനരധിവസിപ്പിക്കുന്ന ഉത്തരവാദിത്വം സർക്കാർ മുൻകൈയ്യെടുത്ത് നടപ്പാക്കണമെന്നും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ: പി.ജെ.കുര്യൻ പറഞ്ഞു. ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും കേരളവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
വിഴിഞ്ഞം സമരം പോലെയുള്ള ജനാവകാശ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നതും സമരങ്ങൾ ചെയ്യുന്നവർ അക്രമമാർഗ്ഗത്തിലേക്ക് തിരിയുന്നതും ഒരു പോലെ അംഗീകരിക്കുവാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷകൻ തോമസ് കുട്ടി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. റെജി താഴമൺ പ്രബദ്ധം അവതരിപ്പിച്ചു. സിസ്റ്റർ ഷീബാ ജോൺ, ജെറിമാത്യൂ, സാറാമ്മ ഷാജൻ, ബഞ്ചമിൻ, ജെൻ്റിൽ ജിൻസാദ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.