സംസ്ഥാനത്ത് ജനജീവിതം ദുസഹമായി : ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: മൂന്നും നാലു ഇരട്ടിയായി വർദ്ധിച്ച നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പെട്ട് ജനങ്ങൾ വീർപ്പുമുട്ടുകയാണെന്നും വിലനിലവാരം പിടിച്ചുനിർത്താൻ ഇടപെടൽ നടത്തേണ്ട സർക്കാർ സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.

ഇതുപോലെ ഗുരുതരമായ ഒരു സാഹചര്യം ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും അടക്കമുള്ള സംവിധാനങ്ങളുടെ സാന്നിധ്യം പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഗവർണർ – സർക്കാർ വ്യാജ ഏറ്റുമുട്ടലും വിഴിഞ്ഞം സമരക്കാർക്കെതിരായ തീവ്രവാദ ബന്ധ ആരോപണവുമൊക്കെ ഉയർത്തുന്നതെന്നും പുതുശ്ശേരി പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ജില്ലാ ഭാരവാഹികളായ രവീന്ദ്രനാഥ് ആമ്പല്ലൂർ, ചാക്കോ കയ്യത്ര, റെജി ജോൺ, അനിയൻ കോളൂത്ര, മോൻസി മൂലയിൽ, അനിൽ നാടാവള്ളിൽ, ഈപ്പൻ നൈനാൻ, നിയോജകമണ്ഡലം ഭാരവാഹികളായ വർഗീസ് തോമസ് ചന്ദനപള്ളി, ബ്ലെസൻ ജേക്കബ്, ജോസ് പൂവനേത്ത്, മോൻസി കുതിരവട്ടം, എ ടി ഐസക്, മോൻസി കപ്പളശ്ശേരിൽ, ഗീവർഗീസ് മാത്യു, പ്രസന്നൻ എൻ കെ, സജി മണ്ണാരെത്ത്, പി ടി രാജു, ജോൺ മാത്യു, സജി തോമസ്, ഗിരീഷ് കുമാർ കെ. എൻ. ഗീവർഗീസ് യോഹന്നാൻ, ഉമ്മൻ മാത്തുണ്ണി, സ്റ്റീഫൻ വർഗീസ്, ലിജ ഹരീന്ദ്രൻ, പ്രിൻസ് കെ ആൻ്റോ, മുൻസിപ്പൽ കൗൺസിലർമാരായ കുമാരി ടി, അർച്ചന കെ ഗോപി, ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...