ട്രെയിൻ യാത്രയ്ക്കിടെ ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ ദൻവറിനും ഉത്തർപ്രദേശിലെ സോമ്നയ്ക്കും മദ്ധ്യത്തായി ഇന്നുരാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ കാൺപൂരിലേയ്ക്ക് പോവുകയായിരുന്ന നിളനാചൽ എക്‌സ്‌‌പ്രസ് ട്രെയിനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഹരികേശ് കുമാർ ദുബെ എന്ന യാത്രക്കാരനാണ് മരിച്ചത്. ജനാല കമ്പികൾക്ക് ഇടയിലൂടെ പാഞ്ഞെത്തിയ ഇരുമ്പ് കമ്പി യുവാവിന്റെ കഴുത്തിൽ തുളച്ചുകയറുകയും ഉടൻ തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ട്രാക്കിലെ പണികൾക്കായി ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയാണ് ജനാല തകർത്ത് അകത്തേയ്ക്ക് കടന്നത്. സംഭവത്തിന് പിന്നാലെ അലിഗഡ് ജംഗ്‌ഷനിൽ ട്രെയിൻ നിർത്തി. യുവാവിന്റെ മൃതദേഹം റെയിൽവേ പോലീസിന് കൈമാറിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...