കണ്ണൂർ: പി ജയരാജനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് മനു തോമസ്. തനിക്കെതിരെ തെറ്റായ വാര്‍ത്ത ചോര്‍ത്തല്‍ നടക്കുന്നുവെന്ന് മനു തോമസ് പറയുന്നു. ഉന്നത നേതാവിന്റെ സഹായമില്ലാതെ പാര്‍ട്ടി യോഗത്തിലെ തീരുമാനം ചോര്‍ത്താനാകില്ല. തേജോവധം ചെയ്യുന്നത് ക്വട്ടേഷന്‍ ടീമുകളുടെ രീതിയാണ്. ഭീഷണിപ്പെടുത്തിയാലും ഭയമില്ല. ഭയപ്പെട്ടുകൊണ്ട് തന്റെ അഭിപ്രായം മൂടിവയ്ക്കില്ലെന്നും മനു തോമസ് ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറില്‍ പറഞ്ഞു. പി ജയരാജനെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് ഉള്‍പ്പെടെ അവതാരകന് സൂചിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ വിശുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള സംവിധാനം പി ജയരാജനുണ്ടെന്ന് മനു തോമസ് തുറന്നടിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.