സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചു : ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ. അഴിമതി ആരോപണം എന്ന നിലയിലല്ല, സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്ന സംശയമാണ് പി ജയരാജൻ ഉന്നയിച്ചത്. റിസോർട്ട് മുൻ എം. ഡി രമേഷ്കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ. പി വ്യക്തമാക്കി.

കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ഇ. പി ജയരാജനുള്ള പങ്കാളിത്തത്തെ ചൊല്ലി സംസ്ഥാന കമ്മിറ്റിയിൽ ചർച്ചകളുണ്ടായില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനടക്കമുള്ള നേതാക്കളുടെ പ്രതികരണം. എന്നാൽ കമ്മിറ്റിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ചുവെന്ന് സമ്മതിക്കുകയാണ് ഇ. പി ജയരാജൻ. അഴിമതി ആരോപണം എന്ന നിലയിലല്ല, സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്ന സംശയമാണ് പി. ജയരാജൻ മുന്നോട്ടുവെച്ചത്. പി. ജയരാജൻ തന്നെ അഴിമതി ആരോപണം നിഷേധിച്ചുവെന്നും ഇ. പി അഭിമുഖത്തിൽ പറയുന്നു.

ആരോപണത്തിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന ചോദ്യത്തിന് പി. ജയരാജനുമായി റിസോർട്ട് മുൻ എം ഡി രമേഷ് കുമാർ സംസാരിച്ചിട്ടുണ്ടെന്നാണ് ഇ. പിയുടെ മറുപടി. സ്ഥാപനത്തിൽ വീണ്ടും ആധിപത്യം തിരിച്ചുപിടിക്കുകയാണ് രമേശഷിന്റെ ലക്ഷ്യം. നിയമപരമായി ഒന്നും കിട്ടുന്നില്ല എന്ന് വന്നപ്പോഴാണ് തൻറെ പേര് വലിച്ചിഴച്ചതെന്നും ഇ. പി ജയരാജൻ പ്രതികരിച്ചു.

വൈദേകം പ്രൈവറ്റ് കമ്പനിയാണെന്നും അതിനെ സഹായിക്കുന്നതിൽ തെറ്റില്ലെന്നും അഭിമുഖത്തിൽ ഇപി വിശദീകരിക്കുന്നുണ്ട്. റിസോര്ട്ടിൽ ഇപി ജയരാജന് ഓഹരി ഇല്ലെന്നും സ്വകാര്യ സ്ഥാപനത്തിൻറെ കാര്യത്തിൽ പാർട്ടി ഇടപെട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. കുടുംബത്തിൻറെ ഓഹരി ഒഴിവാക്കിയതോടെ പാർട്ടി തലത്തിലുള്ള പരിശോധനയും നടപടിയും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഇ. പി ജയരാജൻ.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...