കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. കേസില്‍ കെപിസിസി നേതൃത്വം ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇക്കാര്യം വ്യക്തമാക്കുന്ന കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചു.
കള്ളക്കേസില്‍ കുടുക്കിയെന്ന ഷഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പോലീസിനെ വിരട്ടിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും കേസില്‍ പ്രതിചേര്‍ത്തതെന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21ന് എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതി വാദത്തിനെടുക്കാനിരിക്കെയാണ് പുതിയ നീക്കം.