കണ്ണൂർ: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗി പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരാരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനൊള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂവെന്ന് പികെ ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ പ്രതികരണം.
അതേസമയം സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് സിപിഎം വനിതാ നേതാവ് നേതാവ് സുജ സൂസൻ ജോർജും പരസ്യ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല- സുജ ഫേസ്ബുക്കിൽ കുറിച്ചു.




























