പത്തനംതിട്ട: ജനരോഷത്തിനു മുമ്പിൽ ഇനിയും പിടിച്ചു നിൽക്കാനാവില്ലെന്നു വന്നപ്പോൾ തടി തപ്പാൻ സ്വീകരിച്ച ചെപ്പടിവിദ്യ മാത്രമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പി.പി. ദിവ്യയുടെ രാജിയെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. രാജിക്കത്തിലും നവീൻ ബാബുവിന്റെ ആത്മാവിനെ കുത്തിനോവിക്കുന്ന പരാമർശങ്ങളാണ് ദിവ്യ നടത്തിയിട്ടുള്ളത്. തെറ്റുപറ്റിയെന്ന് ഏറ്റു പറയേണ്ട സ്ഥാനത്തു അഴിമതിക്കെതിരെ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്ന രാജിക്കത്തിലെ പരാമർശം ധിക്കാരവും ഇപ്പോഴും വീണിടത്ത് കിടന്ന് ഉരുളുന്നു എന്നതിന്റെ സൂചനയുമാണ്.
പമ്പിനു എൻ. ഒ.സി നൽകുന്ന വിഷയത്തിൽ എ.ഡി.എം ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന റിപ്പോർട്ടും റവന്യൂ വകുപ്പിലെ അഴിമതി രഹിത ഉദ്യോഗസ്ഥരുടെ പട്ടികയിൽ നവീൻ ബാബു ഒന്നാം സ്ഥാനത്താണെന്ന വസ്തുതയും പുറത്തുവന്ന ശേഷവും ഈ നിലപാട് തുടരുന്നത് ഗൂഢാലോചനയുടെ പ്രകടമായ ഉദാഹരണമാണ്. ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കാതെ ഇപ്പോഴും അവർക്ക് രക്ഷാകവചം തീർക്കുന്നതാണ് കാണാനാവുന്നത്. കണ്ണിൽ പൊടിയിടാനുള്ള നടപടികൾക്ക് പകരം നവീന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കർശന നടപടികൾ സ്വീകരിക്കാനുമാണ് തയ്യാറാവേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1