യാത്രക്കാരുടെ എണ്ണത്തിൽ 10% വളർച്ചയുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം: 2024 ഏപ്രിൽ 01 നും 2025 മാർച്ച് 31 നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2023-24 സാമ്പത്തിക വർഷത്തിലെ 44,11,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർദ്ധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്.

നിലവിൽ പ്രതിദിനം ശരാശരി 14,614 യാത്രക്കാരാണ് തിരുവനന്തപുരം വഴി 9 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വൈദ്യ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ വിമാനത്താവളം ആകെ 33,316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31,342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനവാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...