വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ തർക്കമില്ലെന്നും അത് നിയമപരമായി കരാറിന് അകത്തുള്ള കാര്യമാണെന്നും പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പി.രാജീവ്. ഓഹരി കൈമാറ്റത്തിൽ തർക്കമില്ലെന്നും അത് നിയമപരമായി കരാറിന് അകത്തുള്ള കാര്യമാണെന്നും രാജീവ് പറഞ്ഞു. വസ്തുതയുമായി ബന്ധമില്ലാത്ത താർക്കിക ബുദ്ധിയാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നത്. പൊതുഭരണ-നിയമ-ധനവകുപ്പുകൾ വി.ഡി സതീശൻ കൈവശം വെക്കുന്നത് അപകടകരമാണെന്നും രാജീവ് പറഞ്ഞു. ‘ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതിയുണ്ടോയെന്നതാണ് ഉയരുന്ന ചോദ്യം. വിഷയവുമായും വസ്തുതകളുമായും ബന്ധമില്ലാത്ത താർക്കിക ബുദ്ധിയാണ് മുഖ്യമന്ത്രി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ വകുപ്പുകൾ വി.ഡി സതീശൻ കൈവശം വെക്കുന്നത് അപകടകരമായേക്കും. ഭരണം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ ഇത് കാരണമാകും.’ രാജീവ് വിമർശിച്ചു.

‘മുഖ്യമന്ത്രി കല്ലുവെച്ച നുണ സത്യമെന്ന രീതിയിൽ പറയുകയാണ്. ഇരിക്കുന്ന പദവി അദ്ദേഹം മനസിലാക്കണം. അദാനി കമ്പനിയിൽ എം.എസ്.സി കമ്പനിക്ക് ഓഹരി പങ്കാളിത്തമെന്ന വാർത്ത ആദ്യം വന്നത് ദേശാഭിമാനത്തിൽ അല്ല. പാർട്ടി മുഖപത്രത്തിലല്ല ആദ്യം വാർത്ത വന്നത്. എകണോമിക് ടൈംസിലാണ് ആദ്യം വന്നത്. ജൂൺ മൂന്നിന് മാതൃഭൂമിയിലും വാർത്ത വന്നു’. രാജീവ് പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള കാര്യങ്ങളിലാണ് ദുരൂഹതയുള്ളതെന്നും രാജീവ് വിശദമാക്കി. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടുള്ള ഓഹരി കൈമാറ്റത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറിയായ അധ്യക്ഷനായി കമ്മിറ്റി പരിശോധിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് പറയുകയുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ചന്‍കോവിലാറ്റില്‍ കോന്നി ഐരവണ്‍ ക്ഷേത്രക്കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0
കോന്നി : അച്ചന്‍കോവിലാറ്റിലെ ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടിഞ്ഞുമൂല കടവില്‍ ഒഴുക്കില്‍പ്പെട്ട...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...