ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എല്ലാ ജില്ലകളിലും ഇന്‍റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററുകള്‍ സ്ഥാപിച്ചു. രോഗബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര കര്‍ശനമായി നിരോധിക്കുകയും ഇതിനായി നിരീക്ഷണ കമ്മിറ്റികളെ സജീവമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കൂടാതെ പൗരന്മാര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു