ഒരേസമയം റൂബിക്‌സ് ക്യൂബും റോളർ സ്‌കേറ്റിംഗും ; താരമായി 10 വയസ്സുകാരന്‍ ദേവസാരംഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:റൂബിക്‌സ് ക്യൂബും റോളർ സ്‌കേറ്റിംഗും, രണ്ടും അത്യാവശ്യം ബുദ്ധിമുട്ടാണ്. എന്നാൽ ഇവ ഒരേസമയം ചെയ്യുന്ന പത്തു വയസ്സുകാരനുണ്ട് തിരുവനന്തപുരം പോത്തൻകോട്. റുബിക്‌സ് ക്യൂബ് പിടിച്ച് ഒരേ നിരയിലുള്ള ചക്രങ്ങളിൽ ദേവസാരംഗ് കുതിച്ചുകയറിയത് ഇന്ത്യ വേൾഡ് റെക്കോർഡ്സ് ഉൾപ്പടെയുള്ള നേട്ടങ്ങളിലേക്കാണ്.

സാരംഗിന് നിൽക്കാൻ നേരമില്ല. ഒരേ സമയം ഉരുളുകയും തിരിക്കുകയും ചെയ്യണം. കൈകളും കാലും തലച്ചോറും മാന്ത്രിക വേഗത്തിൽ പായും. ഒരു റൗണ്ടടിച്ച് വരുമ്പോഴേക്കും റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്തു കഴിഞ്ഞു.

മുന്നോട്ടുമാത്രമല്ല കേട്ടോ. ക്യൂബും കൊണ്ട് പിന്നോട്ടുമോടും ദേവസാരംഗ്. കണ്ണ് കെട്ടി പാഞ്ഞാലും ലക്ഷ്യം തെറ്റില്ല. ഒമ്പത് റുബിക്‌സ് ക്യൂബുകൾ 13 മിനിറ്റ് 43 സെക്കന്റിൽ സ്‌കേറ്റിംഗിനൊപ്പം സോൾവ് ചെയ്‌തായിരുന്നു ദേവസാരംഗ് ഇന്ത്യ വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. 2019ൽ മുംബൈയിൽ വച്ച് നടന്ന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയിരുന്നു ഈ മിടുക്കൻ.

പോത്തൻകോട് പണിമൂലയിൽ വാടക വീട്ടിലാണ് വർഷങ്ങളായി ദേവസാരംഗിന്‍റെ കുടുംബം താമസിക്കുന്നത്. പരിശീലനത്തിന് വേണ്ട തുക കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും മകന്റെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. ഏഷ്യാ ബുക് ഓഫ് റെക്കോഡ്സിൽ ഇടം നേടാനുള്ള പ്രയത്നത്തിലാണിപ്പോൾ സാംരംഗ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...