സിജെപി ആർഎസ്എസ് പദ്ധതിയാണെന്ന് രാജ്യം തിരിച്ചറിയുമെന്ന് പി സരിൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജനങ്ങളുടെ സമരങ്ങളെയും മുന്നേറ്റങ്ങളെയും വഴി തിരിച്ചുവിടാനാണ് സി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് പി. സരിൻ. ആർ.എസ്.എസിന്‍റെ മറ്റൊരു പദ്ധതിയാണ് സി.ജെ.പിയെന്ന് രാജ്യം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു. അണ്ണാ ഹസാരെ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചതുപോലെയാണ് സി.ജെ.പിയുടെ പ്രവർത്തനങ്ങളെന്നും സരിൻ പറഞ്ഞു. ”എങ്ങനെയായിരുന്നോ അണ്ണാ ഹസാരെ ബി.ജെ.പിക്ക് വിടുപണി ചെയ്തത്, എങ്ങനെയാണോ ആം ആദ്മി പാർട്ടിയെ ബി.ജെ.പി പൊക്കിക്കൊണ്ടുവന്ന് അടർത്തിയെടുത്തത് എന്നതുപോലെ ഇന്ത്യയിലെ ജനങ്ങളെ ഏറ്റെടുക്കാമെന്നാണ് ഇവർ കരുതുന്നത്.”-അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് പറഞ്ഞതുകേട്ട് കീഴടങ്ങുകയാണെങ്കിൽ ഇന്ത്യൻ ജനതക്ക് ഈ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെടും. അങ്ങനെ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സി.ജെ.പിയെ പോലുള്ളവർ മുതലെടുക്കുന്നത്. അതെന്തായാലും ഈ രാജ്യം ഇനി വകവെച്ച് കൊടുക്കാൻ പോകുന്നില്ല എന്നതാണ് ഈ സമരത്തിലൂടെ വ്യക്തമാകുന്നതെന്നും സരിൻ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

0
പെരുമ്പാവൂർ: മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒന്നാം വർഷ...

‘മഹത്തായ പ്രതിഷേധം’ ; ഇന്ത്യാ സഖ്യത്തെ പ്രശംസിച്ച് സിജെപി നേതാവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ഇന്ത്യ സഖ്യം സംഘടിപ്പിച്ചത് മഹത്തായ പ്രതിഷേധമായിരുന്നെന്ന്‌ സിജെപി സഹകൺവീനർ...

ജപ്തിക്കെത്തിയ അഭിഭാഷക കമ്മിഷണറെ തടഞ്ഞ സംഭവം ; നജീബ് കാന്തപുരം എം.എൽ.എ.ക്കെതിരേ കേസെടുക്കണമെന്ന് കോടതി

0
മഞ്ചേരി : ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് വീട് ജപ്തിചെയ്യാനെത്തിയ അഭിഭാഷക...

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ ബ്രേക്ക് ലൈനറിൽ തീപിടിച്ചു ; ആംബുലൻസ് ഡ്രൈവറുടെ ഇടപെടലിൽ...

0
താമരശ്ശേരി : ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ പുറകിലെ ചക്രത്തിന്റെ ബ്രേക്ക്...