Sunday, May 19, 2024 6:34 pm

തെറ്റുകാരനല്ല, പൊതുപ്രവര്‍ത്തന രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ തോന്നിയിട്ടില്ല : പി. ശ്രീരാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. വിളിച്ചു വരുത്തുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മദ്രസാധ്യാപക പരിശീലന ക്യാമ്പ് പരിപാടിയില്‍ എത്തിയതായിരുന്നു സ്പീക്കര്‍. മന്ത്രി കെ.ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അധ്യാപക നിയമനത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്ക് ജെ.ആര്‍.എഫ്. യോഗ്യതയുണ്ടെന്നും മറിച്ചുള്ള പ്രചാരണത്തില്‍ കാര്യമില്ലെന്നും മന്ത്രി കെ.ടി. ജലീലും പ്രതികരിച്ചു. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കുന്നവരാണ്. ഇത്തവണ ഹജ്ജിന് അനുമതി ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. കരിപ്പൂരിലും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ ;...

0
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49...

പത്തനംതിട്ട ജില്ല : മഴയുടെ തോത് ; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

0
ളാഹ - 195 മില്ലി മീറ്റര്‍ ആങ്ങമൂഴി - 170 മില്ലി മീറ്റര്‍ പാടം...

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് ; രാത്രി യാത്രയ്ക്ക് നിരോധനം

0
ഇടുക്കി: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍...

‘മഹാലക്ഷ്മി സ്‌കീം’ ആയുധമാക്കി കോണ്‍ഗ്രസ് ; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

0
ന്യൂഡല്‍ഹി: 'മഹാലക്ഷ്മി സ്‌കീം' പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ്. ആറ്, എഴ്...