തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ടെസ്റ്റില്‍ ആണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആണുള്ളത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു..
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ പ്രമുഖര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി കെ. പി മോഹനന്‍, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.