വിദ്യാർത്ഥികൾക്കായി നടത്തുന്ന ത്രിദിന പടയണിക്കളരി ‘കോലങ്ങൾ’ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വെട്ടൂർ : ആയിരവില്ലേശ്വരാ കലാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ത്രിദിന പടയണിക്കളരി ‘കോലങ്ങൾ’ ആരംഭിച്ചു. 29ന് സമാപിക്കും. ആയിരവില്ലേശ്വരാ കലാഗ്രാമം പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദാണ് പടയണിക്കളരി ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ സംസ്കാരത്തിന്റെ ഉദാത്തമായ പ്രതിഫലനമാണ് പടയണിയിലൂടെ ദൃശ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദൈവികതയും മാനവികതയും ഒത്തുചേരുന്ന ആസുരഭാവം നിഴലിക്കുന്നതുമായ പടയണി പുതുതലമുറയിലേക്ക് കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പടയണിക്കളരി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ആണ്.

ആയിരവില്ലൻ ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി ശ്രീജിത്ത്‌ ചൈതന്യ അധ്യക്ഷത വഹിച്ചു. കലാഗ്രാമം സെക്രട്ടറി വെട്ടൂർ മജീഷ്, വേണുകുമാർ ഇരിഞ്ഞേലിൽ, കണ്ണൻ കുഴിവേലിൽ, മനോജ്‌ പറപ്പേത്ത്, ബിജു വിജയ വിലാസം, പ്രസന്നകുമാർ കോയിപ്രത്ത് എന്നിവർ പ്രസംഗിച്ചു. ‘നാട്ടുദേവതാ സ്വരൂപങ്ങൾ ‘ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകനും പടയണികലാകാരനുമായ വിനുമോഹൻ കുരമ്പാല, കടമ്മനിട്ട രഘുകുമാർ എന്നിവർ ‘പടയണിക്കളം’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

നാളെ (28) രാവിലെ 10ന് ‘പച്ചപ്പാളയിലെ പടയണി’ എന്ന വിഷയത്തിൽ കെ. ആർ. രഞ്ജിത്ത് കടമ്മനിട്ട ക്ലാസ് എടുക്കും. മറ്റന്നാൾ (29) രാവിലെ 10ന് ‘പടയണിയും പ്രകൃതിയും’ എന്ന വിഷയത്തിൽ ഇലന്തൂർ ശ്രീദേവി പടയണി സംഘം പ്രസിഡന്റ് കെ. അശോക് കുമാർ, ഉച്ചക്ക് 12ന് ‘നാദവും താളവും’ എന്ന വിഷയത്തിൽ കടമ്മനിട്ട പ്രസന്നകുമാർ എന്നിവർ ക്ലാസ്സ്‌ എടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....