പാലക്കാട് : ജില്ലയില്‍ സംഭരിച്ച നെല്ലിന്‍റെ വിലവിതരണം വൈകുന്നു. ഒന്നാം വിള സംഭരിച്ച വകയില്‍ 200 കോടിയിലധികം രൂപ പാലക്കാട് ജില്ലയില്‍ മാത്രം നല്‍കാനുണ്ട്.ആദ്യം സംഭരണത്തിലെ താമസം. തുടര്‍ പ്രതിഷേധങ്ങള്‍. ഒടുവില്‍ നെല്ലെടുക്കല്‍, സംഭരണം പൂര്‍ത്തിയാക്കിയാല്‍ വില വിതരണം വൈകും. പാലക്കാട് ജില്ലയില്‍ കര്‍ഷകരുടെ ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല.25000 ലേറെ കര്‍ഷകര്‍ക്ക് ഒന്നാം വിളയുടെ വില നല്‍കാനുണ്ട്. പലരും കടമെടുത്താണ് രണ്ടാം വിളയിറക്കിയത്. ഇനിയും പണം കിട്ടിയില്ലെങ്കില്‍ എങ്ങനെ ജീവിക്കുമെന്നാണ് ചോദ്യം.
നെല്ലിന്റെ വില നല്‍കാന്‍ കേരള ബാങ്കുമായി ധാരണയിലെത്താനുള്ള ശ്രമം പരാജയപ്പെട്ടതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. മഴക്കെടുതി, വന്യമൃഗ ശല്യം, രണ്ടും അതിജീവിച്ചാണ് ഓരോ കര്‍ഷകനും നെല്ല് വിളയിക്കുന്നത്. അവരോട് ഇനിയും കടം പറയുന്നത് നെല്‍കൃഷിയോട് കൂടി കാണിക്കുന്ന ക്രൂരതയാണ്.
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് കേരള ബാങ്കുമായി മന്ത്രി ചര്‍ച്ച നടത്തും. ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 178.75 കോടി രൂപ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൈമാറി. ബാക്കിയുള്ള തുക കൈമാറുന്നതിലാണ് ചര്‍ച്ച നടക്കുക.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.