തിരുവനന്തപുരം: ഈ സീസണില്‍ സംഭരിച്ച നെല്ലിന്‍റെ വില നവംബര്‍ 13 മുതല്‍ കര്‍ഷകര്‍ക്ക് പി.ആര്‍.എസ് വായ്പയിലൂടെ എസ്.ബി.ഐ, കനറ, ഫെഡറല്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. പി.ആര്‍.എസ് വായ്പ വഴിയല്ലാതെ തുക നല്‍കില്ല. ഒന്നാം വിളയായി ആലപ്പുഴയില്‍ 8808.735 ടണ്ണും കോട്ടയത്ത് 1466.5 ടണ്ണും പാലക്കാട് 6539.4 ടണ്ണും നെല്ലാണ് സപ്ലൈകോ വഴി സംഭരിച്ചത്. നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ 11 മില്ലുകളാണ് സഹകരിക്കുന്നത്. മുൻ വര്‍ഷങ്ങളില്‍ ഔട്ട് ടേണ്‍ റേഷ്യോ 64.5 ശതമാനമായി മില്ലുടമകളുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും ഹൈകോടതി വിധിമൂലം കേന്ദ്രം നിശ്ചയിച്ച 68 ശതമാനത്തില്‍നിന്ന് വ്യത്യസ്തമായ വിധത്തില്‍ നിശ്ചയിക്കാൻ നിയമപരമായി സാധ്യമല്ലെന്നും അതിനാല്‍ ഈ റേഷ്യോ അംഗീകരിച്ച് കരാര്‍ ഒപ്പിടാൻ മറ്റു മില്ലുകളും തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കഴിഞ്ഞ സീസണില്‍ (2022-23 വര്‍ഷത്തെ രണ്ടാം വിള) ആകെ 2,50,373 കര്‍ഷകരില്‍നിന്ന് 7.31 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചവകയില്‍ നല്‍കേണ്ട തുകയായ 2061.94 കോടിയില്‍ 2031.41 കോടിയും നല്‍കി. ഇനി 5000ത്തോളം കര്‍ഷകര്‍ക്കായി 30 കോടിയോളം രൂപയാണ് നല്‍കാനുള്ളത്. പി.ആര്‍.എസ് വായ്പയെടുക്കാൻ തയാറല്ലാത്തവരും സപ്ലൈകോ നേരിട്ട് പണം നല്‍കണമെന്ന് നിര്‍ബന്ധമുള്ളവരുമാണ് ഇവരില്‍ ഭൂരിപക്ഷവും. എൻ.ആര്‍.ഐ അക്കൗണ്ട്, മൈനര്‍ അക്കൗണ്ട്, കര്‍ഷകൻ മരിച്ച കേസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നവംബര്‍ പത്തിനകം കുടിശ്ശിക ലഭിക്കാനുള്ള കര്‍ഷകര്‍ അലോട്ട് ചെയ്ത ബാങ്കുകളില്‍നിന്ന് പി.ആര്‍.എസ് വായ്പയായി തുക കൈപ്പറ്റേണ്ടതാണ്. അക്കൗണ്ടുമായി ബന്ധപ്പെട്ട് നിയമതടസ്സമുള്ള കേസുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ സപ്ലൈകോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.