നെല്ല് സംഭരണവില നവംബര്‍ 13 മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഈ സീസണില്‍ സംഭരിച്ച നെല്ലിന്‍റെ വില നവംബര്‍ 13 മുതല്‍ കര്‍ഷകര്‍ക്ക് പി.ആര്‍.എസ് വായ്പയിലൂടെ എസ്.ബി.ഐ, കനറ, ഫെഡറല്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. പി.ആര്‍.എസ് വായ്പ വഴിയല്ലാതെ തുക നല്‍കില്ല. ഒന്നാം വിളയായി ആലപ്പുഴയില്‍ 8808.735 ടണ്ണും കോട്ടയത്ത് 1466.5 ടണ്ണും പാലക്കാട് 6539.4 ടണ്ണും നെല്ലാണ് സപ്ലൈകോ വഴി സംഭരിച്ചത്. നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ 11 മില്ലുകളാണ് സഹകരിക്കുന്നത്. മുൻ വ‍ര്‍ഷങ്ങളില്‍ ഔട്ട് ടേണ്‍ റേഷ്യോ 64.5 ശതമാനമായി മില്ലുടമകളുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും ഹൈകോടതി വിധിമൂലം കേന്ദ്രം നിശ്ചയിച്ച 68 ശതമാനത്തില്‍നിന്ന് വ്യത്യസ്തമായ വിധത്തില്‍ നിശ്ചയിക്കാൻ നിയമപരമായി സാധ്യമല്ലെന്നും അതിനാല്‍ ഈ റേഷ്യോ അംഗീകരിച്ച്‌ കരാര്‍ ഒപ്പിടാൻ മറ്റു മില്ലുകളും തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

കഴിഞ്ഞ സീസണില്‍ (2022-23 വര്‍ഷത്തെ രണ്ടാം വിള) ആകെ 2,50,373 കര്‍ഷകരില്‍നിന്ന് 7.31 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചവകയില്‍ നല്‍കേണ്ട തുകയായ 2061.94 കോടിയില്‍ 2031.41 കോടിയും നല്‍കി. ഇനി 5000ത്തോളം കര്‍ഷകര്‍ക്കായി 30 കോടിയോളം രൂപയാണ് നല്‍കാനുള്ളത്. പി.ആര്‍.എസ് വായ്പയെടുക്കാൻ തയാറല്ലാത്തവരും സപ്ലൈകോ നേരിട്ട് പണം നല്‍കണമെന്ന് നിര്‍ബന്ധമുള്ളവരുമാണ് ഇവരില്‍ ഭൂരിപക്ഷവും. എൻ.ആര്‍.ഐ അക്കൗണ്ട്, മൈനര്‍ അക്കൗണ്ട്, കര്‍ഷകൻ മരിച്ച കേസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നവംബര്‍ പത്തിനകം കുടിശ്ശിക ലഭിക്കാനുള്ള കര്‍ഷകര്‍ അലോട്ട് ചെയ്ത ബാങ്കുകളില്‍നിന്ന് പി.ആര്‍.എസ് വായ്പയായി തുക കൈപ്പറ്റേണ്ടതാണ്. അക്കൗണ്ടുമായി ബന്ധപ്പെട്ട് നിയമതടസ്സമുള്ള കേസുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ സപ്ലൈകോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...