പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. കനത്തമഴയിൽ പുതുപ്പള്ളി തെരുവിൽ ഒരു വീട് പൂർണമായും തകർന്നു വീണു. അപകട സമയത്ത് ഇറങ്ങിയോടിയ കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മലമ്പുഴയും നെല്ലിയാമ്പതിയും ഉൾപ്പെടെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു. ജലനിരപ്പ് ഉയർന്നോടെ മംഗലം ഡാമിന്റെ ആറ് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം തുറന്നു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിലെ 20 ഷട്ടറുകൾ തുറന്നു. ഭാരതപ്പുഴയുടെ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണാർക്കാട് കണ്ണംകുണ്ട് ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.

ആര്യമ്പാവ് വീടിന്റെ 20 അടി നീളമുള്ള മതിൽ തകർന്നുവീണു. വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. അരകുർശി തോട് നിറഞ്ഞുകവിഞ്ഞതോടെ പ്രദേശത്തെ റോഡ് ഗതാഗതം പൂർണമായി നിലച്ചു. ഒറ്റപ്പാലത്തും ശക്തമായ മഴയാണ്. ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിലും വരോട് മരപ്പാലം അത്താണി പ്രദേശങ്ങളിലും വെള്ളക്കെട്ടാണ്. പത്തൊമ്പതാം മൈലിൽ ഒരു വീട്ടിൽ വെള്ളം കയറി. വീട്ടിലകത്ത് അലി അസ്കറിന്റെ വീട്ടിലാണ് വെള്ളം കയറിയത്. അമ്പലപ്പാറ മേലൂരിൽ ജല സംഭരണിയുടെ സംരക്ഷണ ഭിത്തി തകർന്നു. അറവക്കാട് മൂന്ന് വൈദ്യുതി പോസ്റ്റുകൾ പൊട്ടി വീണു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...