Monday, July 7, 2025 12:19 pm

ശബരിമലയുടെ പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും

For full experience, Download our mobile application:
Get it on Google Play

ശബരിമല : സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന ശബരിമല ക്ഷേത്രത്തിലെ പ്രശസ്തമായ പടിപൂജയും ഉദയാസ്തമന പൂജയും കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും.

കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.
പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കല്‍പ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതല്‍ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലെ ബുക്കിംഗ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവില്‍ 2027 വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി താലൂക്ക് യൂണിയൻ അയ്യപ്പസേവാസംഘം തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം നടത്തി

0
വടശ്ശേരിക്കര : അഖിലഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക് യൂണിയൻ അയ്യപ്പസേവാസംഘം...

മഹാരാഷ്ട്ര തീരത്ത് അജ്ഞാത ബോട്ട് ; ഹെലികോപ്ടറിൽ പരിശോധനക്കൊരുങ്ങി കോസ്റ്റ് ​ഗാർഡ്

0
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപം സംശയാസ്പദമായ ബോട്ട്...

വ്യക്തിത്വ വികസന, മാനസികാരോഗ്യ പരിശീലന പരിപാടി നടത്തി

0
പത്തനംതിട്ട : വികലമായ ചിന്തകൾവെടിഞ്ഞ്തികഞ്ഞ ആത്മവിശ്വാസത്തോടു കൂടി ജീവിക്കുവാൻ...

നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഉദ്യോസ്ഥരെ മുഴുവന്‍ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് ഡി വൈ...

0
തിരുവനന്തപുരം : നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഉദ്യോസ്ഥരെ മുഴുവന്‍ ഭീഷണിപ്പെടുത്താനും നടപടി...