പത്മജയെക്കൊണ്ട് ഒരു വോട്ടിന്റെ ഗുണവും ഉണ്ടാകില്ല ; ഒരു സ്ത്രീവിരുദ്ധ പരാമർശവും രാഹുൽ നടത്തിയിട്ടില്ല – ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പത്മജ വേണു​ഗോപാലിനെതിരായ അധിക്ഷേപ പരമാർശത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തെ പിന്തുണച്ച് ആന്റോ ആന്റണി എംപി. പത്മജക്കെതിരെ ഒരു സ്ത്രീവിരുദ്ധ പരാമർശവും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. തെരുവിൽ കിടന്ന് തല്ലുകൊള്ളുന്ന സാധാരണ പ്രവർത്തകന്റെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പത്മജയെക്കൊണ്ട് ഒരു വോട്ടിന്റെ ഗുണവും ബിജെപിയും ഉണ്ടാകില്ല. പത്മജയ്ക്കുള്ള മറുപടി കെ മുരളീധരൻ തന്നെ നൽകിയിട്ടുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.

തൃശ്ശൂരിൽ ശക്തനായ സ്ഥാനാർത്ഥി മുരളിയാണെന്ന് പ്രതാപൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് ആന്റോ ആന്റണി പറഞ്ഞു. പത്മജ വേണു​ഗോപാലിനെതിരായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരമാർശത്തെ തള്ളി രമേശ് ചെന്നിത്തല രം​ഗത്തെത്തി. പത്മജയ്‌ക്കെതിരായ രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്ത്രീകളോട് മോശമായി പെരുമാറുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപ പരാമർശം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...