മന്ദമരുതി : പഹൽഗാമ ഏറെ തന്ത്രപ്രധാനമായ സ്ഥലമായിരുന്നിട്ടും കേന്ദ്ര ഇന്റലിജന്റ്സ് സംവിധാനങ്ങൾ പാടെ പരാജയപ്പെട്ടുവെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി പഴവങ്ങാടി ടൗൺ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ദമരുതി ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അര്‍പ്പിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം പ്രഹരശേഷിയുള്ള ഒരു ആക്രമണം ഭീകരര്‍ ആസൂത്രണം ചെയ്തതിട്ട് ഒരു വിവരം പോലും ഇന്റലിജന്റ്സ് സംവിധാനങ്ങൾക്ക് കണ്ടെത്താനായില്ല എന്നത് അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനുള്ള പങ്ക് പുറത്തുകൊണ്ടുവരുകയും തക്കതായ നടപടി സ്വീകരിക്കുകയും വേണമെന്നും റിങ്കു ചെറിയാൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രകാശ് തോമസ്, റൂബി കോശി, അന്നമ്മ തോമസ്, വി. സി. ചാക്കോ, കെ. കെ. തോമസ്, ഷിബു പറങ്കിതോട്ടത്തിൽ, റോയ് ഉള്ളിരിക്കൽ, ജോസഫ് കാക്കാനംപള്ളിൽ, കെ. എൻ. രാജേന്ദ്രൻ, എൻ. ഐ. എബ്രഹാം, സുഗതൻ സി. കെ, ഷിബു തോമസ്, കുര്യൻ ജോൺ, തോമസുകുട്ടി വെട്ടിമല എന്നിവർ പ്രസംഗിച്ചു.