ന്യൂഡല്‍ഹി : ചാണകത്തില്‍ നിന്നും പെയിന്റ് നിര്‍മ്മിച്ച് ചരിത്രം കുറിച്ച് ഇന്ത്യ. ’ഖാദി പ്രകൃതിക് പെയിന്റ്’ എന്നാണ് ഇതിന്റെ പേര്. കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് പശുവിന്‍ ചാണകവും പ്രക്യതദത്ത സംയുക്തങ്ങളും ഉപയോഗിച്ച് പെയിന്റ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് പെയിന്റുകളെക്കാള്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റിന് വിലക്കുറവുമുണ്ടാകും. മണമില്ലായ്മയാണ് മറ്റൊരു പ്രത്യേകത. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.
ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ഖാദി പ്രകൃതിക് പെയിന്റില്‍ ഇല്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്ത രീതിയിലാണ് പെയിന്റ് നിര്‍മ്മിച്ചിട്ടുള്ളത്. സൗഹാര്‍ദ്ദ-വിഷമുക്തമായ പെയിന്റ് ആന്റി ഫംഗലും ആന്റി ബാക്ടീരിയലുമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തുന്നത്.