ചെങ്ങന്നൂർ: എക്സ്സൈസ് സർക്കിൾ ഓഫീസിന്റെയും പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിമുക്തി – നാളത്തെ കേരളം …..ലഹരി വിരുദ്ധ നവകേരളം എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും സംവാദവും നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ അംഗമുത്തു, കൺവീനർ പ്രൊഫ. അഖിൽ കൃഷ്ണൻ, ജോയിന്റ് കൺവീനർ ഡോ.സൈനു, എക്സ്സൈസ് പ്രീവന്റിവ് ഓഫീസർ എം.കെ.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. അൻപതിൽ അധികം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
നാളത്തെ കേരളം …..ലഹരി വിരുദ്ധ നവകേരളം എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും സംവാദവും നടന്നു
RECENT NEWS
Advertisment