Friday, July 4, 2025 5:45 am

ആവണിപ്പാറ ഗിരിജൻ കോളനിയുടെ നൊമ്പരം അറിയാന്‍ ജനീഷ് കുമാര്‍ എത്തി ; കപ്പയും കാന്താരി സമ്മന്തിയും ഒരുക്കി കാത്തിരുന്നു ഊരുകൂട്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി: ആവണിപ്പാറയുടെ ജനകീയ പ്രശ്നങ്ങൾ ജനപ്രതിനിധിയ്ക്കു മുന്നിൽ വച്ച് ഊരുകൂട്ടം . ആവണിപ്പാറ ഗിരിജൻ കോളനി സന്ദർശിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കാൻ എത്തിയ എം.എൽ.എയ്ക്ക് മുന്നിലാണ് കോളനിവാസികൾ പരാതികളുടെ കെട്ടഴിച്ചത്. ആദ്യമായി തങ്ങളെ തേടിയെത്തിയ എം.എൽ.എയ്ക്ക് പരമ്പരാഗത രീതിയിൽ സ്വീകരണം നല്കി കോളനി നിവാസികൾ സ്വീകരിച്ചു.

ആദ്യമായി ഒരു എം.എൽ.എയെ നേരിൽ കാണാനും അടുത്ത് ഇടപഴകാനും സ്നേഹ വിശേഷങ്ങൾ പങ്കിടാനും കോളനിവാസികൾക്ക് കിട്ടിയ അവസരം അവർ ആഘോഷമാക്കുകയായിരുന്നു. കോളനിയുടെ ഒരു പ്രധാന ആവശ്യം വൈദ്യുതിയായിരുന്നു. കോളനിയിൽ വൈദ്യുതി എത്തിക്കാൻ തീരുമാനമാക്കിയ എം.എൽ.എ നേരിട്ട് എത്തിയപ്പോൾ ഊരുമൂപ്പൻ അച്ചുതനും കോളനിവാസികളും പരമ്പരാഗത സ്വീകരണത്തിലൂടെ സന്തോഷം പങ്കിടുകയായിരുന്നു.
കോളനിവാസികൾ പ്രധാനമായും ഉയർത്തിയ പ്രശ്നം പാലവും കുടിവെള്ളവുമാണ്. മഴ പെയ്താൽ ഒറ്റപ്പെട്ടു പോകുന്ന ജീവിതങ്ങളാണ് കോളനിയിലുള്ളത്. കുടിവെള്ളത്തിനു വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ഇടപെടീൽ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള ഇടപെടീലും ഉണ്ടാകേണ്ടതുണ്ട്. കുടിലുകൾ മാറ്റി വീടുകൾ നിർമ്മിക്കണം.

വീടുകളിൽ എത്തി കിടപ്പു രോഗികളെയും എം.എൽ.എ സന്ദർശിച്ചു. രോഗികളായിട്ടുള്ളവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ഡി.എം.ഒ യോട് നിർദ്ദേശിക്കുമെന്നും എം.എൽ.എ പറഞ്ഞു. കോളനിവാസികൾ എം.എൽ.എയ്ക്ക് ഭക്ഷണവും ഒരുക്കി നല്കി. കപ്പയും കാന്താരി സമ്മന്തിയുമായിരുന്നു എം.എൽ.എയ്ക്ക് ഭക്ഷണം. എം എൽ എ യോടൊപ്പം പഞ്ചായത്ത്‌ അംഗങ്ങൾ ആയ കോന്നി വിജയ കുമാർ, പി. സിന്ധു, സിപിഎം നേതാക്കൾ വര്ഗീസ് ബേബി, എബിൻ ബേബി, അജയകുമാർ, റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ, വി. എസ്. എസ്. സെക്രട്ടറി ബിജു എന്നിവർ പങ്കെടുത്തു. ഊര് മൂപ്പൻ അച്യുതന്റെ അധ്യക്ഷതയിൽ കൂടിയ ഊര് കൂട്ടത്തിനു വാർഡ് മെമ്പർ സിന്ധു സ്വാഗതവും എസ് ടി പ്രൊമോട്ടർ ലിജോ വർഗീസ് നന്ദിയും പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...