ഇസ്ലാമാബാദ്: പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിമയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടികള്‍ക്ക് നീക്കം തുടങ്ങിയതായി പാകിസ്താന് ആശങ്കയുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. ആദ്യമായാണ് ഐഎസ്‌ഐ മേധാവി പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എത്തുന്നത്. ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിന് അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. 2022-ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കപ്പെട്ട ശേഷം പാകിസ്താന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇല്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അസിം മാലിക് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ ചുമതലയിലെത്തുന്നത്.
ദേശീയ സുരക്ഷ, വിദേശനയം, തന്ത്രപരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക എന്നതാണ് അസിം മാലികിന്റെഅധിക ചുമതല. ഒരു ഫെഡറല്‍ മന്ത്രിക്ക് തുല്യമായ പദവിയാണ് എന്‍എസ്എ വഹിക്കുന്നത്. ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ വിഭാഗത്തിന്റെയും തലവനാണ് ഉപദേഷ്ടാവ്. ഐഎസ്‌ഐ ഡയറക്ടര്‍ ജനറലാകുന്നതിന് മുമ്പ്, അസിം മാലിക് പാകിസ്താന്‍ സൈന്യത്തിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അഡ്ജറ്റന്റ് ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. നിയമപരവും അച്ചടക്കപരവുമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക ഭരണപരമായ കാര്യങ്ങളുടെ മേല്‍നോട്ടമായിരുന്നു അദ്ദേഹത്തിന്റെ ചുമതല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033