കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കേളമംഗലം സ്വദേശി ചാലില്‍ ഹൗസില്‍ കൃപേഷ് (35) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് കൃപേഷ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 17 നാണ് അപകടം നടന്നത്. ലിഫ്റ്റുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടയില്‍ കൃപേഷിനും കൂടെയുണ്ടായിരുന്ന രാജേഷ് എന്നയാള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ട്രെയിനിലേക്ക് വൈദ്യുതി നല്‍കുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ ലൈനില്‍ തട്ടുകയായിരുന്നു. രാജേഷ് ഷോക്കേറ്റ് പുറത്തേക്ക് തെറിച്ചുവീണു. എന്നാല്‍ പൈപ്പില്‍ പിടിച്ചു നിന്നുപോയ കൃപേഷിന് ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

1600 സീരീസിലെ കോളുകൾ തടയരുതെന്ന് ട്രൂകോളറിനോട് ട്രായ് ; ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യത

0
മുംബൈ : ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമായി അനുവദിച്ചുനൽകിയിട്ടുള്ള 1600 സീരീസിലെ...

ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ടു ; മലയാളിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു

0
മുംബൈ : ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍...

രക്ഷാപ്രവർത്തന കേസിൽ അജിത് കുമാറിന്‍റെ വിശദീകരണം ഇന്ന്

0
തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച...

ദേശാഭിമാനിയിൽ വിവാദ ഫീച്ചർ : ന്യൂസ് എഡിറ്ററെ വാതിൽപൂട്ടി പുറത്താക്കി ; താക്കോൽ ചോദിച്ചിട്ടും...

0
തിരുവനന്തപുരം : സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിൽ അസാധാരണമായ നടപടി. നാടക കലാകാരനായ...