മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 140 ന് എറിഞ്ഞിട്ട് പാകിസ്ഥാന്‍

For full experience, Download our mobile application:
Get it on Google Play

പെര്‍ത്ത് : മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 140ന് എറിഞ്ഞിട്ട് പാകിസ്ഥാന്‍. പെര്‍ത്തില്‍ നടന്ന മത്സത്തില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റുണ്ട്. 30 റണ്‍സ് നേടിയ സീന്‍ അബോട്ടാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ന് ജയിച്ചാല്‍ പാകിസ്ഥാന് പരമ്പര സ്വന്തമാക്കാം. സീനിയര്‍ താരങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ കളിച്ചിരുന്നില്ല. കമ്മിന്‍സിന്റെ അഭാവത്തില്‍ ജോഷ് ഇന്‍ഗ്ലിസാണ് ഓസീസിനെ നയിക്കുന്നത്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഓസീസിന്. ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക് (7) നാലാം ഓവറില്‍ തന്നെ മടങ്ങി. ആരോണ്‍ ഹാര്‍ഡി (12), ജോഷ് ഇന്‍ഗ്ലിസ് (7) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ മാത്യൂ ഷോര്‍ട്ടും (22) മടങ്ങി. കൂപ്പര്‍ കൊണോലി (7) റിട്ടയേര്‍ട്ട് റിട്ടയേര്‍ഡ് ഔട്ടായതും ഓസീസിന് തിരിച്ചടിയായി. പതിവുപോലെ ഗ്ലെന്‍ മാക്‌സ്‌വെല്‍ സംപൂജ്യനായി മടങ്ങി. മാര്‍കസ് സ്റ്റോയിനിസിനും (8) തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് ആഡം സാംപ (13), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (പുറത്താവാതെ 12) എന്നിവരെ കൂട്ടുപിടിച്ച് സീന്‍ അബോട്ട് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 140ലെങ്കിലും എത്തിച്ചത്. ലാന്‍സ് മോറിസാണ് (0) പുറത്തായ മറ്റുതാരങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...