ഡല്‍ഹി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. പാകിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കര്‍. തീവ്രവാദ ഇരകള്‍ക്ക് നടത്തിപ്പുകാര്‍ക്കൊപ്പം ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമാണ് വിമര്‍ശനം. തീവ്രവാദം പാകിസ്ഥാനില്‍ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിന്റെ പ്രമോട്ടറെ പോലെയാണ് ബിലാവല്‍ പെരുമാറിയതെന്നും എസ് ജയ്ശങ്കര്‍ പറഞ്ഞു.
തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്നതില്‍ ചര്‍ച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാന്റെ വിശ്വാസ്യത കൂടുതല്‍ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിന്റെ പ്രതികരണം തള്ളുന്നു. ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയതായിരുന്നു ഭൂട്ടോ. എസ്സിഒ യോഗത്തില്‍ പങ്കെടുക്കാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്.