ഡൽഹി : പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ നാല് കുട്ടികളുമൊത്ത് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യ ഭർത്താവ്. പാക് യുവതി സീമ ഹൈദ(27)റും ഇവരുടെ ഇപ്പോഴത്തെ ഭർത്താവായ യുപി സ്വദേശി സച്ചിൻ മീണ (22) യും മൂന്ന് കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ഭർത്താവായ ഗുലാം ഹൈദർ ആയച്ച നോട്ടീസിൽ പറയുന്നത്. മക്കളെ തിരികെ പാകിസ്താനിൽ എത്തിക്കാൻ ഇന്ത്യൻ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട്.
ഒരുമാസത്തിനകം നഷ്ടപരിഹാര തുക നൽകാൻ സീമയോടും സച്ചിനോടും ഹൈദറിന്റെ അഭിഭാഷകനായ അലി മോമിൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികളെ തിരികെ എത്തിക്കാൻ പാകിസ്താനിലെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ അൻസാർ ബർണി ഹൈദറിനെ നേരത്തെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. ഇന്ത്യയിൽ നിയമനടപടികൾ ആരംഭിക്കാനായി മോമിനെ ചുമതലപ്പെടുത്തിയതായും അൻസാർ ബർണി പറഞ്ഞിരുന്നു.