പാക് യുവതിയും പങ്കാളി സച്ചിനും നഷ്ടപരിഹാരം നൽകണം ; നോട്ടീസയച്ച് ആദ്യഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ നാല് കുട്ടികളുമൊത്ത് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യ ഭർത്താവ്. പാക് യുവതി സീമ ഹൈദ(27)റും ഇവരുടെ ഇപ്പോഴത്തെ ഭർത്താവായ യുപി സ്വദേശി സച്ചിൻ മീണ (22) യും മൂന്ന് കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ഭർത്താവായ ഗുലാം ഹൈദർ ആയച്ച നോട്ടീസിൽ പറയുന്നത്. മക്കളെ തിരികെ പാകിസ്താനിൽ എത്തിക്കാൻ ഇന്ത്യൻ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട്.

ഒരുമാസത്തിനകം നഷ്ടപരിഹാര തുക നൽകാൻ സീമയോടും സച്ചിനോടും ഹൈദറിന്റെ അഭിഭാഷകനായ അലി മോമിൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികളെ തിരികെ എത്തിക്കാൻ പാകിസ്താനിലെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ അൻസാർ ബർണി ഹൈദറിനെ നേരത്തെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. ഇന്ത്യയിൽ നിയമനടപടികൾ ആരംഭിക്കാനായി മോമിനെ ചുമതലപ്പെടുത്തിയതായും അൻസാർ ബർണി പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....