അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്. പതിമൂന്ന് വയസുള്ള പെണ്‍കുട്ടിക്കും അമ്മയ്ക്കും സഹോദരനുമാണ് പരിക്കേറ്റത്‌. ഇരുചക്ര വാഹനത്തിന് നേരെ തെരുവ് നായ ഓടിയെത്തുകയും വാഹനത്തിന് കുറുകെ ചാടുകയുമായിരുന്നു. വാഹനത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഇവരെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മൂന്നുപേര്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടികളെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയെയും നായ ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ കൈക്കും കാലിനും സഹോദരന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. അമ്മയുടെ കയ്യിലാണ് പരിക്കേറ്റത്‌. ഇവരെ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂരിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് കാലങ്ങളായി പരാതി ഉയര്‍ന്നിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. അടുത്തിടെയാണ് അടൂര്‍ നഗരത്തില്‍ നായകള്‍ക്ക് അനധികൃതമായി തീറ്റ നല്‍കിയ സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...