ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി സ്കൂൾ അധികൃതരും വിദ്യാര്‍ഥികളും. വർഷങ്ങളായി സ്കൂളിൽ നടത്തി വന്നിരുന്ന ഓണാഘോഷം ഇത്തവണ ഒഴിവാക്കി ആഘോഷത്തിനായി നീക്കിവെച്ച പണം വെള്ളപ്പൊക്കത്തിൽ കടുത്ത ദുരിതമനുഭവിച്ച രണ്ട് കുടുംബങ്ങൾക്ക് കൈമാറിയാണ് സ്കൂൾ മാതൃകയായത്. അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കത്തിൽ റാന്നി മേഖലയിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

പി.റ്റി.എ യും വിദ്യാർത്ഥികളും ചേർന്ന് ശേഖരിച്ച തുക ഉപയോഗിച്ചാണ് എല്ലാ വർഷവും സ്കൂളിൽ വിപുലമായി ഓണം ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ ചുറ്റുമുള്ളവരുടെ ദുരിതം കണ്ടപ്പോൾ ആഘോഷങ്ങൾ മാറ്റിവെച്ച് ആ തുക ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് നൽകാൻ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും അധ്യാപകരും പി.റ്റി.എ യും ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക അർഹരായ രണ്ട് കുടുംബങ്ങൾക്ക് കൈമാറി. നാടിനാകെ മാതൃകയായ സ്കൂളിന്റെ ഈ കാരുണ്യ പ്രവൃത്തിയെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...