കോട്ടയം : നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച് ബിനു പുളിക്കക്കണ്ടം. താൻ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. പാർട്ടി നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും ബിനു പറഞ്ഞു. പ്രഖ്യാപനം നടക്കും മുൻപുള്ള വാർത്തകൾ കെട്ടിച്ചമച്ചതെന്നും അതിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമല്ലെന്നും സിപിഐഎം സംസ്ഥാനസമിതിയംഗം കെ.അനിൽകുമാർ പറഞ്ഞു. ഏകകണ്ഠമായി എടുത്ത തീരുമാനമെന്നാണ് സിപിഐ എം വിശദീകരണം.
അതേസമയം പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സിപിഐ എം സ്ഥനാർത്ഥി ജോസിൻ ബിനോ പത്രിക സമർപ്പിച്ചു. ബിനു പുളിക്കക്കണ്ടത്തിനെ മാറ്റിയതിൽ വിഷമമെന്ന് ജോസിൻ ബിനോ പ്രതികരിച്ചു. ബിനുവിന്‍റെ നിർദേശമനുസരിച്ച് മുന്നോട്ടുപോകുമെന്നും ജോസിൻ ബിനോ പറഞ്ഞു.
സിപിഐം എം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കണ്ടത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സിപിഐ എം ചിഹ്നത്തിൽ ജയിച്ച ഏക അംഗത്തെയാണ് പാർട്ടി തഴഞ്ഞത്. കേരള കോൺഗ്രസ് എം കൗൺസിലറും സിപിഐ എം അംഗമായ ബിനുവും തമ്മിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കൗൺസിൽ ഹാളിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇത് ഉൾപ്പെടെയാണ് ബിനുവിനെതിരെ കേരളകോൺഗ്രസ് ആയുധമാക്കിയിരിക്കുന്നത്. സംഘർഷത്തിന്‍റെ പുതിയ വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.