വഖഫ് ബില്ലിൽ കേരളത്തിൽ നിന്നുള്ള എംപിമാരെ വിമർശിച്ച് പാലാ ബിഷപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വഖഫ് ബില്ലിൽ കേരളത്തിൽ നിന്നുള്ള എംപിമാരെ വിമർശിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. വഖഫ് ബിൽ പല എംപിമാരുടെ വിലയും അറിവില്ലായ്മയും വെളിപ്പെടുത്തി. KCBC- യും CBCA യും നൽകിയ നിർദേശം എംപിമാർ ചെവികൊണ്ടില്ല. വഖഫ് മതപരമായ വിഷയമല്ല. ദേശീയവും സാമൂഹിക പ്രാധാന്യവുമുള്ള വിഷയമാണെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി. പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിയില്ലെങ്കിലും തോൽപ്പിക്കാൻ ശക്തിയുണ്ട്. നേതാക്കൾക്ക് ജനങ്ങളോടാണ് ഉത്തരാവാദിത്തം വേണ്ടത് രാഷ്ടീയ പാർട്ടികളോടല്ല. ഒരു ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനാണ് ചിലർ ശ്രമിച്ചത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണം അംഗീകരിക്കാനാവില്ല.

ജബൽപ്പൂരിൽ പോലീസിൻ്റെ മുന്നിലിട്ട് വൈദികരെയും വിശ്വാസികളെയും ക്രൂരമായി ആക്രമിച്ചു. ഭരണഘടനയെ വെല്ലുവിളിച്ചാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. ജബൽപ്പൂരിൽ അമ്പലത്തിനു മുന്നിൽ പ്രാർത്ഥിച്ചതാണ് ആക്രമത്തിന് കാരണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമെന്നും തലശേരി ബിഷപ്പിനെ തള്ളി ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മൾ വിഭജിക്കപ്പെട്ട് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് സ്വർഗ്ഗത്തിലെത്താമെന്ന് കരുതുന്നില്ല. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...