പാലാ നഗരസഭ നാല്‍പത് ലക്ഷം രൂപ ചെലവഴിച്ച്‌ സ്ഥാപിച്ച ആധുനിക ഗ്യാസ് ക്രെമെറ്റോറിയം റെഡി

For full experience, Download our mobile application:
Get it on Google Play

പാലാ: നഗരസഭയില്‍ ആധുനിക വാതക ശ്മശാനം റെഡി. നിലവിലുള്ള നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെ വിപുലീകരിച്ചു. ഇനി മുതല്‍ ആധുനിക ഗ്യാസ് ക്രെമെറ്റോറിയം കൂടി ഇവിടെ ഉണ്ടാവും. നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതായിരുന്നു. ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്.

കോവിഡ് കാലഘട്ടത്തില്‍ ഒരേദിവസം നിരവധി മൃതശരീരങ്ങള്‍ എത്തിയ സാഹചര്യത്തെ തുടര്‍ന്നാണ് സംസ്കരിക്കുന്നതിന് സമയക്കുറവുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. തന്‍ വര്‍ഷത്തെ നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും മൃതദേഹ സംസ്കാരത്തിനായി വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.
നവീകരിച്ച ശ്മശാനം ഡിസംബര്‍ 23 ന് വൈകിട്ട് 3.30 ന് ജോസ് കെ മാണി എം.പി. തുറന്നുകൊടുക്കും. ചെയര്‍മാന്‍ ആന്റോപടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. മാണി.സി. കാപ്പന്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...