Tuesday, July 8, 2025 7:08 am

പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര് നല്‍കും ; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം.മാണിയുടെ പേരു നൽകുവാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. പാലാ നഗരസഭയുടേയും ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടേയും തീരുമാനം മന്ത്രി റോഷി അഗസ്റ്യൻ മുഖേന ആരോഗ്യ വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പു മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാണിയുടെ പേര് നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്. 2004 ലാണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ കെ.എം.മാണിയുടെ ശുപാർശയിൽ 341 ബഡുകൾ ഉള്ള ജനറൽ ആശുപത്രിയായി എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്. ഏഴു നിലകളോടുകൂടിയ ബഹുനില സമുച്ചയവും നിർമ്മിച്ചു.

തുടർന്ന് കെ.എം.മാണി ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ 9.75 കോടി മുടക്കിൽ രോഗ നിർണ്ണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ.പി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളും നിർമ്മിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നൽകി. പാലാ മേഖലയിലെ രാമപുരം, മുത്താലി, പൈക, മരങ്ങാട്ടുപിള്ളി, ഉഴവൂർ ആശുപത്രികൾക്കും ബഹുനില മന്ദിരങ്ങൾ അനുവദിക്കുകയുണ്ടായി. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി ആശുപത്രികളെ ബജറ്റ് പ്രഖ്യാപനങ്ങളോടെ ജനറൽ ആശുപത്രികളായി ഉയർത്തുകയും ചെയ്തു.

28.05.2019-ൽ ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റിയും 15.10: 2019 -ൽ ചേർന്ന പാലാ നഗരസഭാ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ.എം മാണി മാണിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി സർക്കാരിലേക്ക് നൽകിയിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. ഈ വിഷയം മന്ത്രി റോഷി അഗസ്റ്ററ്യൻ വീണ്ടും സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് കെ.എം.മാണിയുടെ പേര് നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്.

ആരോഗ്യമേഖലയ്ക്ക് സമഗ്ര സംഭാവന നൽകി ബജറ്റിലൂടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും കാരുണ്യാ ചികിത്സാ സഹായപദ്ധതി ഉൾപ്പെടെ നടപ്പാക്കുകയും ചെയ്ത കെ.എം.മാണിയോടുള്ള സ്നേഹം അദ്ദേഹം പ്രത്യേകം കരുതൽ നൽകിയ പാലാ ജനറൽ ആശുപത്രിക്ക് നൽകുവാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. യോഗത്തിൽ ടോബിൻ കെ.അലക്സ്, ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം, ബിജു പാലൂപ ടവിൽ എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി...

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും

0
കോന്നി : കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന്...

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി...

0
ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

0
ടെക്സസ് : ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി...