കേരളാ മുഖ്യമന്ത്രി രാജിവെക്കണം : യു.ഡി.എഫ് ജില്ലാ കമ്മിറ്റി പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണ കള്ളക്കടത്തില്‍ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ട്.

മുന്‍പ് ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 2022 ജൂലൈ രണ്ടാം തീയതി സെക്രട്ടേറിയറ്റിനു മുമ്പിലും 13 ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുമ്പിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തപ്പെടുന്നു. അന്നേദിവസം പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്കുള്ള മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുവാന്‍ പത്തനംതിട്ട ജില്ലാ യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു.

വിക്ടര്‍ ടി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പ്രൊഫ.പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, പി.മോഹന്‍രാജ്, പന്തളം സുധാകരന്‍, ജോസഫ് എം.പുതുശ്ശേരി, ബാബു ജോര്‍ജ്ജ്, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീന്‍, അഡ്വ.ജയവര്‍മ്മ, അനീഷ് വരിക്കണ്ണാമല, അഡ്വ.കെ.എസ് ശിവകുമാര്‍, തോമസ് ജോസഫ്, കോന്നി മുത്തലിബ്, ജോണ്‍ കെ മാത്യൂസ്, സനോജ് മേമന, ശ്രീകോമളന്‍ മലയാലപ്പുഴ, മധു ചെമ്പകുഴി, ലാലു തോമസ്, പഴകുളം ശിവദാസന്‍, സന്തോഷ് കുമാര്‍ കോന്നി, അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, പ്രകാശ് തോമസ്, ഇ.കെ ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരുവല്ല നഗരസഭയില്‍ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എ.ഷംസുദ്ദീന്‍, ജോസഫ് എം പുതുശ്ശേരി, തോമസ് ജോസഫ് എന്നിവരടങ്ങിയ കമ്മീഷനെ നിശ്ചയിച്ച് തീരുമാനിച്ചു.

ജൂലൈ 2-ാം തീയതിയിലെ കളക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 24, 25 തീയതികളില്‍ നിയോജക മണ്ഡലം യോഗങ്ങള്‍ കൂടുന്നതിന് തീരുമാനിച്ചു.
24.6.2022 റാന്നി – 4 പി.എം,
24.6.2022 കോന്നി – 4 പി.എം
25.6.2022 ആറന്മുള – 3 പി.എം
25.6.2022 അടൂര്‍ – 2 പി.എം
25.6.2022 തിരുവല്ല – 4 പി.എം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

0
കൊച്ചി: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ....

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

0
റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത്...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...