Saturday, June 15, 2024 2:35 pm

അച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പുയർന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പുയർന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വരെ തെളിഞ്ഞൊഴുകിയിരുന്ന നദിയിൽ ഇപ്പോൾ വെള്ളം കലങ്ങിമറിഞ്ഞാണ് വെള്ളം വരുന്നത്. കിഴക്കൻ മേഖലയിൽ മഴ ശക്തമായതോടെ ആറ്റിൽ ജലനിരപ്പുയരുന്നതനുസരിച്ച് പാടങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലേക്കും ഒഴുക്ക് കൂടിയിട്ടുണ്ട്. ആറ്റിലെ വെള്ളം പാടത്ത് നിറഞ്ഞാണ് സമീപത്തുള്ള വീടുകളിലേക്ക് കയറാറുള്ളത്. ആറ്റുതീരത്തേക്കാൾ മുമ്പ് വെള്ളം കയറുന്ന പ്രദേശവും പാടത്തിന്റെ തീരങ്ങളാണ്.
പന്തളത്തെ പ്രധാന പാടശേഖരമായ കരിങ്ങാലിപ്പാടത്തേക്ക് വലിയതോടുവഴി വെള്ളം ഒഴുകി കയറുന്നുണ്ട്. ഒരു വർഷത്തിനിടെ പലതവണ വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളാണ് കരിങ്ങാലിപ്പാടത്തിന്റെ തീരത്തുള്ള മുടിയൂർക്കോണം, ചേരിക്കൽ പുതുമന, നാഥനടി എന്നിവ. നഗരസഭയിലും വില്ലേജ് ഓഫീസിലും പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

നഗരസഭ വെള്ളപ്പൊക്ക സുരക്ഷാ സൗകര്യങ്ങൾക്കായി വാങ്ങിയ ആറ് വള്ളങ്ങൾ നഗരസഭാ ഓഫീസിന് പിന്നിലുള്ള ഷെഡിൽ സൂക്ഷിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസം കൗൺസിലർമാരുടേയും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും യോഗം നഗരസഭ വിളിച്ചിരുന്നു . മഴ ശക്തമായതോടെ താണ പ്രദേശങ്ങളിലും വയലുകളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാർഷിക വിളകൾ നശിച്ചുതുടങ്ങി. പാവൽ, പടവലം, പയർ, വഴുതന, മുളക്, വെള്ളരി ,ചേമ്പ് ,ചേന എന്നിവയാണ് നശിച്ചു തുടങ്ങിയത്. മഴ വരും ദിവസങ്ങളിലും തുടരുകയാണങ്കിൽ കപ്പ, വെറ്റില ,വാഴ തുടങ്ങിയവയും വെള്ളം കെട്ടികിടന്ന് നശിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടുക്കളബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില

0
പത്തനംതിട്ട  : പച്ചക്കറി, പഴം, മത്സ്യം, മാംസം തുടങ്ങിയവയുടെ വിലകൂടുന്നത് അടുക്കളബജറ്റിനെ...

ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം ; എട്ടു മരണം

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ...

മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി

0
 മുളക്കുഴ : മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി....

‘കോടതി നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണം’ ; സുനിത കെജ‍്‍രിവാളിന്...

0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി...